Saturday, 06 Dhu al-Hijjah 1439
You are here: HomeOrganizationSYSകേരള മുസ്ലിം യുവജന സമ്മേളനം ആലപ്പുഴയില്‍

കേരള മുസ്ലിം യുവജന സമ്മേളനം ആലപ്പുഴയില്‍

Published in SYS
20 July 2018

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘത്തിന്‍റെ നേതൃത്വത്തില്‍ 2019 ഫെബ്രുവരി 8, 9, 10 തിയ്യതികളില്‍ കേരള മുസ്ലിം യുവജന സമ്മേളനം ആലപ്പുഴയില്‍ നടക്കും. കോഴിക്കോട് സമസ്ത സെന്‍ററില്‍ ചേര്‍ന്ന സുന്നീ സംഘടനകളുടെ നേതൃസംഗമത്തില്‍ അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപനം നടത്തി. കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുറഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, അബൂഹനീഫല്‍ ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, മജീദ് കക്കാട് പ്രസംഗിച്ചു.

About us

bbbDesigned by : Jabir Kollam

WHO'S ONLINE