കോഴിക്കോട് : സമൂഹത്തിന്റെ പുരോഗതിയില്‍ ഉമറാഇന്റെ ഭാഗധേയം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് ഉമറാ സമ്മേളനം നടത്തുന്നു. സംസ്ഥാന തലത്തില്‍ ആദ്യമായാണ് ഒരു ഉമറാ സമ്മേളനത്തിന് കേരള മുസ്ലിം ജമാഅത്ത് വേദിയൊരുക്കുന്നത്. സമൂഹം പൊതുവിലും മുസ്ലിം സമുദായം പ്രത്യേകിച്ചും നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും പരിഹാരക്രിയകളും ഉമറാ സമ്മേളനം ചര്‍ച്ച ചെയ്യും. സമുദായത്തിന്റെ സമഗ്രവളര്ച്ചക്കും ബഹുസ്വര സമൂഹത്തില്‍ കൂടുതല്‍ ക്രിയാത്മകമായി ഇടപെടുന്നതിനുള്ള സമഗ്രചര്ച്ചകള്ക്കും സമ്മേളനം പദ്ധതികളാവിഷ്കരിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് സമ്മേളന പ്രഖ്യാപനം നടത്തി. സമസ്ത സെന്ററില്‍ ചേര്‍ന്ന പ്രഖ്യാപന സമ്മേളനത്തില്‍ സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. കെ.പി അബൂബക്കര്‍ മൗലവി പട്ടുവം, കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാര്, പേരോട് അബ്ദുറഹ്മാന് സഖാഫി, സി. മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, എ. ത്വാഹ മുസ്ലിയാര്, എം.എന്‍. സിദ്ദീഖ് ഹാജി, സയ്യിദ് ത്വാഹ സഖാഫി, എന്‍. അലി അബ്ദുല്ല, മജീദ് കക്കാട്, പ്രൊഫ: കെ.എം.എ റഹീം, പ്രൊഫ: എ.കെ അബ്ദുല്‍ ഹമീദ്, പ്രൊഫ: യു.സി അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു
Organization
Opinion
കേരള ഉമറാ സമ്മേളനം മെയ് നാല്, അഞ്ച് തിയ്യതികളില്‍ കോഴിക്കോട്ട്
Published in
Muslim Jamahath
29 March 2018
Read 249 times