കോഴിക്കോട്: തീവ്രവാദം: സലഫിസം വിചാരണ ചെയ്യപ്പെടുന്നു എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ആദര്‍ശ പ്രചാരണ കാമ്പയിന് രണ്ടാംഘട്ടം കര്‍മ്മ പദ്ധതികള്‍ക്ക് കാരന്തൂര്‍ മര്‍കസില്‍ നടന്ന സംസ്ഥാന നേതൃ സംഗമം അന്തിമരൂപം നല്കി. തീവ്രവാദം: സലഫിസം വിചാരണ ചെയ്യപ്പെടുന്നു എന്ന പ്രമേയത്തില്‍ പ്രഥമഘട്ടത്തില്‍ നൂറ്റിമുപ്പത്തിരണ്ട് കേന്ദ്രങ്ങളില്‍ നടന്ന ആദര്‍ശ സമ്മേളനങ്ങള്‍ യോഗം വിലയിരുത്തി. വിശ്വാസ വൈകല്യങ്ങളുടെ മറവില്‍ തീവ്രവാദം പ്രചരിപ്പിക്കപ്പെടുകയും മത മൂല്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടാനിടവരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശരിയായ ഇസ്ലാമിക ആശയങ്ങളും കര്മ്മസംഹിതകളും സംബന്ധിച്ച ബോധവത്ക്കരണമാണ് കാമ്പയിന് പരിപാടികള്‍ ലക്ഷ്യമിടുന്നത്. എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുറഹ്മാന് സഖാഫിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ടണ്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് നേതൃസംഗമം ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, സയ്യിദ് ത്വാഹ സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുഹമ്മദ് പറവൂര്‍, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, ഡോ. പി.എ മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുറശീദ് നരിക്കോട് തുടങ്ങിയവര്‍ നേതൃ സംഗമത്തില്‍ സംബന്ധിച്ചു.