മഴക്കാല ദുരിതങ്ങള്‍: ആശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കണം: കാന്തപുരം

ദേളി: അസമടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ പ്രളയവും മഴക്കാല ദുരിതങ്ങളും മൂലം കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ രാജ്യത്തെ മുഴുവന്‍ ആളുകളും കൈകോര്‍ക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. സഅദിയ്യയില്‍ പണ്ഡിത ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസമിലേക്ക് നമ്മുടെ അടിയന്തിര സഹായം ആവശ്യമായ സമയമാണിത്. സംസ്ഥാനത്തെ പല ജില്ലകളും പൂര്‍ണമായി പ്രളയത്തില്‍ മുങ്ങി നില്‍ക്കുകയാണ്. ഇവിടങ്ങളിലെ നിസഹായരായ പതിനായിരങ്ങള്‍ നമ്മുടെ സഹായത്തിനായി കാത്തു നില്‍ക്കുകയാണ്. നമുക്കൊന്നായി അസമിമിലെ സഹോദരങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങണം.

കേരളത്തിലും കഴിഞ്ഞ പ്രളയ കാലത്തെ ഓര്‍മിപ്പിക്കുന്ന നിലയില്‍ മഴ ശക്തി പ്രാപിക്കുകയും പ്രാര്‍ഥനയും കരുതലുമായി പ്രവര്‍ത്തകര്‍ ഒരുങ്ങിയിരിക്കണം. സഹായമെത്തേണ്ട ദിക്കുകളിലെല്ലാം നമുക്ക് കടന്നു ചെല്ലാനാകണം. അടിയന്തിര സഹായം ആവശ്യമുള്ളിടങ്ങളില്‍ പ്രവര്‍ത്തകര്‍ ജാഗരൂകരാകണം, കാന്തപുരം പറഞ്ഞു.

സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ പ്രാര്‍ത്ഥന നടത്തി. ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍ എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഇസ്മായീല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ആറ്റക്കോയ ബാഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ഹാമിദ് തങ്ങള്‍, സയ്യിദ് അശ്‌റഫ് തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ദേളി, കെ കെ ഹുസൈന്‍ ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി, സൈതലവി ഖാസിമി, കല്ലട്ര മാഹിന്‍ ഹാജി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്ല സഅദി ചിയ്യൂര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, റഫീഖ് സഅദി ദേലംപാടി, ശരീഫ് കല്ലട്ര, അബ്ദല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, മദനി ഹമീദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും ഇസ്മായില്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.