കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ഹാജി ശൈഖ് ജിനാ നബി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് മര്‍കസ് ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കരിപ്പൂരിലേക്ക് ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് മാറ്റാന്‍ നിരന്തരമായി ഇടപെട്ട കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മറ്റിയും സര്‍ക്കാറും ഏറെ പ്രാധാന്യത്തോടെ കാണുകയും അടിയന്തര പ്രാധാന്യത്തോടെ ആ ആവശ്യം പരിഗണിക്കുകയും ചെയ്‌തെന്ന് ഹാജി ശൈഖ് ജിന നബി പറഞ്ഞു.

ഇന്ത്യയിലെ നിന്നുള്ള സര്‍ക്കാര്‍ ഹജ്ജ് കോട്ട വര്‍ദ്ധിപ്പിക്കാന്‍ ഹജ്ജ് കമ്മറ്റിയും കേന്ദ്ര ഗവമെന്റും ഇടപെടണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. വിശ്വാസപരമായ പ്രധാന കര്‍മം എന്ന നിലയില്‍ കൂടുതല്‍ വിശ്വാസികള്‍ക്ക് ഹജ്ജിനായി പോകാനുള്ള അവസരത്തിന് യത്‌നം നടത്തുത് പുണ്യകരമാണെും കാന്തപുരം പറഞ്ഞു.

മര്‍കസ് സ്ഥപനങ്ങള്‍ സന്ദര്‍ശിച്ച ഹാജി ശൈഖ് ജിനാ നബി രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഏറ്റവും ഗുണമേന്മയുള്ള സ്ഥാപനങ്ങളിലൊന്നായാണ് മര്‍കസ് അനുഭവപ്പെട്ടതെന്ന് അഭിപ്രായപ്പട്ടു. കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി കേന്ദ്ര ഹജ്ജ് കമ്മറ്റിയുമായി നിരന്തരം നടത്തിയ ആശയവിനിമയങ്ങള്‍ കേരളത്തിലെ ഹജ്ജ് സൗകര്യങ്ങള്‍ക്കായ എല്ലാ ഇടപെടലുകളും സമയബന്ധിതമായി നടത്തിക്കാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കേന്ദ്ര ഹജ്ജ് കമ്മറ്റി വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇര്‍ഫാന്‍ അഹമ്മദ് കഴിഞ്ഞ ദിവസം ഗ്രാന്‍ഡ് മുഫ്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.