നീതിബോധത്തില്‍ അധിഷ്ടതമായിരിക്കണം വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തനങ്ങള്‍: എസ് എസ് എഫ്

കോഴിക്കോട്: വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നീതി ബോധത്തില്‍ അധിഷ്ടിതമായിരിക്കണമെന്ന് എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഷൗക്കത്ത് നഈമി അല്‍ ബുഖാരി പ്രസ്താവിച്ചു. സംസ്ഥാന നേതാക്കള്‍ക്കായി സംഘടിപ്പിച്ച പരിശീലന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യ മര്യാദകളും പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. രാജ്യത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും മതേതര, ജനാധിപത്യ മൂല്യങ്ങളെ നെഞ്ചോടു ചേര്‍ത്തു പിടിക്കുന്നവരാണ്.
ആശയ പ്രചാരണത്തിന് സമാധാനത്തിന്റെ വഴി മാത്രമാണ് സ്വീകരിക്കേണ്ടത്. അദ്ദേഹം കൂട്ടിചേര്‍ത്തു.

വരും ദിവസങ്ങളില്‍ മറ്റു സംസ്ഥാനങ്ങളിലും പരിശീലനം സംഘടിപ്പിക്കും. ദേശീയ സെക്രട്ടറി എം അബ്ദുല്‍ മജീദ്, എസ് എസ് എഫ് കേരള ഘടകം സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി, ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹര്‍, ദേശീയ പ്രവര്‍ത്തക സമിതിയംഗം സി പി ഉബൈദുല്ല സഖാഫി., സംസ്ഥാന സെക്രട്ടറി സി എന്‍ ജാഫര്‍ സാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു.