ഉപരിപഠനം: അധികൃതര്‍ അലംഭാവം വെടിയണം: എസ് വൈ എസ്

മലപ്പുറം: ഉപരിപഠന യോഗ്യത നേടിയ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെതുടര്‍പഠനം അനിശ്ചിതത്വത്തിലായതിനാല്‍ അധികൃതര്‍അലംഭാവം വെടിയണമെന്ന് എസ് വൈഎസ് ജില്ല പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. ഹയര്‍സെക്കന്‍ഡറി, ഡിഗ്രി തലങ്ങളില്‍ജില്ലയിലെ സീറ്റുകളുടെ എണ്ണവും യോഗ്യത നേടുന്ന കുട്ടികളുടെ എണ്ണത്തിലുള്ള അന്തരവും വര്‍ഷങ്ങളായി തുടരുകയാണ്. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ അടിസ്ഥാന സൗകര്യമൊരുക്കാതെ താല്‍ക്കാലികമായി സീറ്റുകള്‍വര്‍ദ്ധിപ്പിച്ച് കബളിപ്പിക്കുകയാണ്.

ഇതിന് ശാശ്വതപരിഹാരമായി പുതിയ കോളജുകളും കോഴ്സുകളും ജില്ലയില്‍ തുടങ്ങണം. ആവശ്യങ്ങള്‍ നിറവേറ്റാനായി എസ് എസ് എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളെ തെരുവിലറക്കാതെ പ്രശ്ന പരിഹാരം സാധ്യമാക്കണം.

വാദിസലാമില്‍നടന്ന പ്രവര്‍ത്തക സമിതിയില്‍ പ്രസിഡന്റ് ഇ കെ മുഹമ്മദ് കോയ സഖാഫി അദ്ധ്യക്ഷത വഹിച്ചു. കെ പി ജമാല്‍ കരുളായി, അസൈനാര്‍സഖാഫി കുട്ടശ്ശേരി, ശക്കിര്‍അരിമ്പ്ര, വി പി എം ഇസ്ഹാഖ്, ടി സിദ്ധീഖ് സഖാഫി, അബ്ദുറഹ്മാന്‍ കാരക്കുന്ന്, ഉമര്‍ മുസ്ലിയാര്‍ചാലിയാര്‍ പ്രസംഗിച്ചു.