കേരള മുസ്‌ലിം ജമാഅത്ത് മെമ്പർഷിപ്പ് വിതരണം തുടങ്ങി

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്ത് അംഗത്വ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരിക്ക് നൽകി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. ധർമ പാതയിൽ അണിചേരുക എന്ന പ്രമേയത്തിൽ നടന്നുവന്ന അഞ്ച് മാസം നീണ്ട മെമ്പർഷിപ്പ് ക്യാമ്പയിനാണ് ഇപ്പോൾ സമാപനമായത്.
ജില്ലയിലും സോണിലും സർക്കിളിലും യൂനിറ്റുകളിലും മെമ്പർഷിപ്പ് വിതരണ ചടങ്ങുകൾ സംഘടിപ്പിക്കും.

പ്രവർത്തനങ്ങൾ പൂർണമായും പൂർത്തീകരിച്ച ജില്ലാ കമ്മിറ്റികൾ വഴി സംഘടനാ സംവിധാനത്തിലൂടെ യൂനിറ്റുകൾക്ക് കൈമാറും. സംസ്ഥാന തല മെമ്പർഷിപ്പ് വിതരണ ചടങ്ങിൽ കെ പി അബൂബക്കർ മൗലവി പട്ടുവം, വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, സി മുഹമ്മദ് ഫൈസി, എൻ അലി അബ്ദുല്ല, സി പി മൂസ ഹാജി അപ്പോളോ, പ്രൊഫ. യു സി അബ്ദുൽ മജീദ്, സി പി സെയ്തലവി മാസ്റ്റർ സംബന്ധിച്ചു.