മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണന: എസ് എസ് എഫ്

കോഴിക്കോട്: നാല്‍പ്പത്തിരണ്ട് ശതമാനം ജനങ്ങള്‍ ജീവിക്കുന്ന മലബാറിലെ ആറ് ജില്ലകളോട് കാലങ്ങളായി ഭരണകൂട പങ്കാളിത്തത്തോടെ തുടരുന്ന വിദ്യാഭ്യാസ അവഗണനയ്ക്കെതിരെ എസ് എസ് എഫ് പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് തുടങ്ങിയ മലബാര്‍ ജില്ലകളില്‍ ശനിയാഴ്ച നടക്കുന്ന കലക്ട്രേറ്റ് മാര്‍ച്ചോടെയാണ് മൂന്നാം ഘട്ട സമരത്തിന് തുടക്കം കുറിക്കുന്നത്.

പ്ലസ് വണ്‍ സീറ്റില്‍ മലബാര്‍ ജില്ലയോട് കാണിച്ച വിവേചത്തിനെതിരെ വിദ്യാര്‍ഥികളുടെ ഒപ്പുശേഖരണവും കലക്ടര്‍ക്കുള്ള നിവേദ സമര്‍പ്പണവും വിദ്യാഭ്യാസ മന്ത്രിയടക്കമുള്ള അധികാരികളെ നേരിട്ട് സമീപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുപത് ശതമാനം സീറ്റ് വര്‍ധിപ്പിച്ചിരുന്നെങ്കിലും വിജയിച്ച വിദ്യാര്‍ഥികളുടെ ആനുപാതികമായുള്ള നീതിപൂര്‍വമായ വര്‍ധനവായി ഇതിനെ കണക്കാക്കാനാവില്ല. സ്വയം റദ്ദാകുന്ന താല്‍കാലിക സീറ്റ് വര്‍ധനവ് ഒരു ഇടപെടലായി പോലും കാണാനാവില്ല. അറുപത് വിദ്യാര്‍ഥികള്‍ തിങ്ങിയിരുന്ന് പഠിക്കുന്നതിലെ അക്കാദമിക് പ്രശ്നങ്ങളും അനവധിയാണ