മദ്‌റസാ പ്രസ്ഥാനം രാജ്യത്തിന് അഭിമാനം: കാന്തപുരം

പൂനൂർ: പിഞ്ചു കുഞ്ഞുങ്ങൾക്ക് നേരറിവ് പകർന്ന് നൽകുന്ന സമാധാന കേന്ദ്രങ്ങളാണ് മദ്‌റസകളെന്നും രാജ്യസ്‌നേഹവും ധർമബോധവും ഇളം മനസ്സുകളിൽ പ്രചരിപ്പിക്കൽ മദ്‌റസാധ്യാപകരുടെ ബാധ്യതയാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്‌ലിയാർ അഭിപ്രായപ്പെട്ടു.

സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂനൂർ ഇശാഅത്തുസ്സുന്ന മദ്‌റസയിൽ നടന്ന ഫത്‌ഹേ മുബാറക് സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. മദ്‌റസാ സ്‌കൂൾ തലത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്കുള്ള അവാർഡ് ദാനം മദ്‌റസാധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ നിർവഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരുന്നു. അബ്ദുൽ ഫത്താഹ് തങ്ങൾ അവേലം, അബുസ്സ്വബൂർ ബാഹസൻ, സയ്യിദ് ജമലുല്ലൈലി തങ്ങൾ, കെ കെ അഹ്്മദ് കുട്ടി മുസ്്‌ലിയാർ, വി പി എം ഫൈസി, സയ്യിദ് മശ്ഹൂർ ആറ്റക്കോയ തങ്ങൾ അവേലം, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് കുഞ്ഞുസീതിക്കോയ തങ്ങൾ കൊയിലാട്ട്, ഇ യഅ്ഖൂബ് ഫൈസി, സുലൈമാൻ സഖാഫി കുഞ്ഞുകുളം, ബശീർ മുസ്‌ലിയാർ ചെറൂപ്പ, വി വി അബൂബക്കർ സഖാഫി, പി കെ അബ്ദുറഹ്‌മാൻ സഖാഫി, സി പി ഉബൈദുല്ല സഖാഫി, സി എം യൂസുഫ് സഖാഫി, പി കെ അബ്ദുന്നാസർ സഖാഫി, അപ്പോളോ മൂസഹാജി, സി പി ഉബൈദ് സഖാഫി പങ്കെടുത്തു. അബൂഹനീഫൽ ഫൈസി സ്വാഗതവും അബ്ദുസ്സലാം സഖാഫി നന്ദിയും പറഞ്ഞു.