ആത്മ വിശുദ്ധി കാത്തു സൂക്ഷിക്കുക: കാന്തപുരം

മലപ്പുറം: ആത്മാവിന്റെ വിശുദ്ധിയാണ് പ്രധാനമെന്നും ശരീരേഛകൾക്കു പിന്നാലെ പായുന്നവർ ആത്യന്തികമായി നാശത്തിലേക്കാണ് പോകുന്നതെന്നും കാന്തപുരം പറഞ്ഞു. മലപ്പുറം സ്വലാത്ത് നഗറിൽ നടന്ന പ്രാർത്ഥനാ സമ്മേളന സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആത്മാവിന്റെ വിശുദ്ധിക്കു വേണ്ടിയാണ് ആത്മീയ മജ്‌ലിസുകൾ. ഭൗതികമായ താത്പര്യങ്ങൾക്കപ്പുറം ഉന്നതമായ ലക്ഷ്യമാണ് അവയ്ക്കുള്ളത്. ആത്മാവിന്റെ പോഷണത്തിന് ദിക്‌റുകളും തസ്്ബീഹുകളും പ്രാർത്ഥനകളും അത്യാവശ്യമാണ്. അതാണ് വിശുദ്ധ റംസാൻ നൽകുന്ന പാഠവും സന്ദേശവും. മഅ്ദിൻ പ്രാർത്ഥനാ സമ്മേളനം ഈ രംഗത്താണ് പ്രസക്തമാകുന്നത്.

എല്ലാതരം തിന്മകളിൽ നിന്നും മാറി നിന്ന് അന്യരുടെ അഭിമാനം നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ നേരായ പാതയിലൂടെ മുന്നേറാനുള്ള സന്ദേശമാണ് പുണ്യമാസം നൽകുന്നത്. കാന്തപുരം പറഞ്ഞു.