സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. റമസാന്‍ പ്രമാണിച്ചാണ് മന്ത്രിസഭാ തീരുമാനം. ജൂണ്‍ നാലിനോ അഞ്ചിനോ ചെറിയ പെരുന്നാള്‍ ആഘോഷിക്കാനുള്ള സാധ്യതയുള്ളതിനാല്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നല്‍കുകയും ചെയ്തിരുന്നു.

സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തന്നെ തുറക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കിയിരുന്നു. സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടണമെന്ന് വിവിധ സംഘടനകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.