ഗ്രാൻഡ് മുഫ്തിയുടെ കത്ത് ന്യൂസിലാൻഡ് പ്രധാനമന്ത്രിക്ക് കൈമാറി

കോഴിക്കോട്: ന്യൂസിലാൻഡിൽ മുസ്‌ലിം പള്ളികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെതുടർന്ന്, മുസ്‌ലിം സമുദായത്തെ ആശ്വസിപ്പിച്ചും ക്രിയാത്മകവും മാതൃകാപരവുമായ നടപടികൾ എടുത്ത ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസീക്ക ആൻഡേന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ എഴുതിയ കത്ത് കൈമാറി.

പാർലിമെന്റിൽ നടന്ന ചടങ്ങിൽ ലേബർ പാർട്ടി എം പി ഗ്രെഗ് ഒകോറണ്ണർ ആണ് കത്ത് പ്രധാനമന്ത്രിക്ക് കൈമാറിയത്. യു എ ഇയിലെ ന്യൂസിലാൻഡ് അംബാസിഡർ മാത്യു ഹോക്കിൻസ് മുഖേനയായിരുന്നു കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കത്ത് അയച്ചത്. രാജ്യത്തെ മുസ്‌ലിംകൾ വിറങ്ങലിച്ചു നിന്ന സന്ദർഭത്തിൽ അവരുടെ കൂടെ നിന്നു. ഭീകരാക്രമണത്തിലൂടെ ശത്രുക്കൾ ഉന്നം വെച്ച എല്ലാ പദ്ധതികളെയും ഇല്ലാതാക്കിയ ന്യൂസിലാൻഡ് ഗവൺമെന്റിന്റെ നടപടികളെ ഗ്രാൻഡ് മുഫ്തി കത്തിൽ അഭിനന്ദിച്ചു.

ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയുടെ കത്ത് ലഭിച്ചത് സന്തോഷകരമാണെന്നും, കത്തിൽ ആവശ്യപ്പെട്ട മെഷീൻ ഗൺ നിരോധനം അടക്കമുള്ള കാര്യങ്ങൾ സർക്കാർ നിയമപരമായി നടപ്പാകുന്നുവെന്നും ന്യൂസിലാൻഡ് പ്രധാനമന്ത്രി പ്രതികരിച്ചു.

Leave a Reply