ഖുർആൻ സ്വയം വ്യാഖ്യാനിക്കുന്നവർ മതശത്രുക്കളെ സൃഷ്ടിക്കുന്നു: പൊന്മള

കോട്ടക്കൽ: ഖുർആനിന് സ്വയം അർഥകൽപ്പന നടത്തുന്നവർ മതത്തിന്റെ ശത്രുക്കളെ സൃഷ്ടിക്കുകയാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ. ‘വിശുദ്ധ റമസാൻ വിശുദ്ധ ഖുർആൻ’ കേരള മുസ്‌ലിം ജമാഅത്ത് റമസാൻ ക്യാമ്പയിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖുർആനിനെ സ്വയം വ്യാഖ്യാനിച്ചവരാണ് ചാവേറുകളെയും തീവ്രവാദികളെയും സൃഷ്ടിച്ചത്. ഇവരുടെ അടിത്തറ സലഫിസത്തിലാണ് എത്തുന്നത്. സ്ത്രീ വസ്ത്രധാരണ വിഷയത്തിലും ഉയരുന്നത് ഇത്തരം വികല ചിന്തകൾ തന്നെയാണ്. ഖുർആനിന്റെ വ്യാഖ്യാനം പ്രവാചകരിൽ നിന്നും അനുചര പാരമ്പര്യങ്ങളിൽ നിന്നുമാണ് അറിയേണ്ടത്.

മതവിശ്വാസിയുടെ ജീവിതത്തിലെ സർവമേഖലകളെയും ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. സമാധാനത്തിന്റെ സന്ദേശമാണ് ഖുർആൻ മുന്നോട്ട് വെക്കുന്നത്. ഖുർആൻ പണ്ഡിത നേതൃത്വത്തിൽ നിന്നാണ് പഠിക്കേണ്ടത്. പണ്ഡിത നേതൃത്വത്തിൽ നിന്ന് വ്യതിചലിച്ചുള്ള മത വ്യാഖ്യാനവും കൽപ്പനകളും ലോകത്ത് അസാമാധാനമാവും സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Read more http://www.sirajlive.com/2019/05/05/366844.html

Leave a Reply