എസ് വൈ എസ് ദാറുല്‍ഖൈര്‍ ജൈസലിന് നാളെ സമര്‍പ്പിക്കും

കോഴിക്കോട്: കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതിയില്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് സേവനം ചെയ്ത ജൈസല്‍ താനൂരിന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന ദാറുല്‍ ഖൈറിന്റെ സമര്‍പ്പണം നാളെ നടക്കും. വൈകുന്നേരം നാല് മണിക്ക് പരപ്പനങ്ങാടി അവില്‍ ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ സമസ്ത കേന്ദ്ര മുശാവറ ട്രഷറര്‍ സയ്യിദ് അലി ബാഫഖി താക്കോല്‍ കൈമാറും.

ചടങ്ങില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ്് സയ്യിദ് ത്വാഹ സഖാഫി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, ശറഫുദ്ധീന്‍ ജമലുല്ലൈലി, അബൂഹനീഫല്‍ ഫൈസി തെന്നല, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഊരകം അബ്ദുല്‍ റഹ്മാന്‍സഖാഫി, എ മുഹമ്മദ് പറവൂര്‍, എം മുഹമ്മദ് സാദിഖ്, ബഷീര്‍ പറവന്നൂര്‍, ശരീഫ് നിസാമി, സുബൈര്‍ ടി തുടങ്ങിയവര്‍ സംബന്ധിക്കും.

പ്രസ്ഥാനത്തിന്റെ പ്രവാസി ഘടകമായ ഐ സി എഫ് ഗള്‍ഫ് ചാപ്റ്ററിന്റെ സഹകരണത്തോടെയാണ് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം ജീവിതം പോലും മറന്നു ജൈസല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് എസ് വൈ എസ് അദ്ദേഹത്തിന്റെ കുടുംബത്തിന് ദാറുല്‍ ഖൈര്‍ സമര്‍പ്പിക്കുന്നത്.

Read more http://www.sirajlive.com/2019/05/03/366573.html

Leave a Reply