എം ഇ എസ് നിലപാട്: മൗലികാവകാശത്തിന്‍മേലുള്ള കടന്നു കയറ്റം- എസ് വൈ എസ്

കോഴിക്കോട് : തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥിനികൾക്ക്  ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനെ നിരോധിച്ചു കൊണ്ട് എം ഇ എസ് നല്‍കിയ സര്‍ക്കുലര്‍ മൗലികാവകാവകാശലംഘനമാണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണ ഘടന നല്‍കുന്ന ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണ് സര്‍ക്കുലര്‍. സര്‍ക്കാറിന്‍റെ അംഗീകാരവും സാമ്പത്തിക സഹായവും ഉപയോഗപ്പെടുത്തി നടത്തുന്ന സ്ഥാപനങ്ങളില്‍ ഇത്തരം നിലപാടുകള്‍ അംഗീകരിക്കാനാവില്ല.

വിഷയത്തില്‍ എം ഇ എസ് പുനഃപരിശോധന നടത്തി സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിരന്തരമായി എം ഇ എസിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം നിലപാടുകള്‍ തിരുത്താന്‍ അതിന്‍റെ നേതൃത്വം തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, റഹ്മത്തുല്ല സഖാഫി, മുഹമ്മദ് പറവൂര്‍, എസ് ശറഫുദ്ദീന്‍, എം മുഹമ്മദ് സ്വാദിഖ്, ആര്‍.പി ഹുസൈന്‍, എന്‍.എം സ്വാദിഖ് സഖാഫി സംബന്ധിച്ചു.

Leave a Reply