‘മർഹബൻ റമസാൻ’ സംഘടിപ്പിച്ചു

മലപ്പുറം: റമസാനിന്റെ പുണ്യ ദിനരാത്രങ്ങൾക്ക് സ്വാഗതമോതി മലപ്പുറം സ്വലാത്ത് നഗറിൽ ‘മർഹബൻ റമസാൻ’ പരിപാടി സംഘടിപ്പിച്ചു. ആയിരക്കണക്കിന് വിശ്വാസികൾ സംബന്ധിച്ചു. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.വിശുദ്ധ റമസാൻ നന്മയുടെയും കാരുണ്യത്തിന്റെയും സന്ദേശമാണ് നൽകുന്നതെന്നും സഹജീവികളുടെ പ്രശ്‌നങ്ങളിൽ പങ്കാളിയാവാനുള്ള കരുത്ത് ആർജിച്ചെടുക്കുകയാണ് റമസാനിലൂടെ വിശ്വാസികൾ ചെയ്യേണ്ടതെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. വൈകുന്നേരം അഞ്ചിന് ആരംഭിച്ച പരിപാടിയിൽ വിർദുല്ലത്വീഫ്, മുള്‌രിയ്യ പാരായണം, ഹദ്ദാദ്, സ്വലാത്തുന്നാരിയ, തഹ്‌ലീൽ, പ്രാർത്ഥന, അന്നദാനം എന്നിവ നടന്നു.പി കെ എസ് തങ്ങൾ തലപ്പാറ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി,  ഇബ്‌റാഹീം ബാഖവി മേൽമുറി, സുലൈമാൻ ഫൈസി കിഴിശ്ശേരി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, ഉമർ മുസ്‌ലിയാർ പള്ളിപ്പുറം, ഉസ്മാൻ ഫൈസി പെരിന്താറ്റിരി,  മൂസ ഫൈസി ആമപൊയിൽ, അബൂബക്കർ സഖാഫി അരീക്കോട്, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, പി എം മുസ്തഫ മാസ്റ്റർ കോഡൂർ പ്രസംഗിച്ചു.

Read more http://www.sirajlive.com/2019/05/02/366502.html

Leave a Reply