ശ്രീലങ്കയിലെ ആക്രമണം: കേരള മുസ്‌ലിം ജമാഅത്ത് അപലപിച്ചു

കോഴിക്കോട്: നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയെ കേരള മുസ്‌ലിം ജമാഅത്ത് അപലപിച്ചു. ഈസ്റ്റർ പോലെ ഒരു വിശേഷ ദിവസം ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുണ്ടായ സ്‌ഫോടനം ഞെട്ടിപ്പിക്കുന്നതാണ്.

ദാരുണമായ ഈ സംഭവത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. അങ്ങേയറ്റം ദുഃഖകരവും പ്രതിഷേധാർഹവുമാണ് സംഭവം. ലോകവ്യാപകമായി അസഹിഷ്ണുതയും വിദ്വേഷവും വളർന്നുവരുന്നതിന്റെ അപകടകരമായ സൂചനയാണിത്.

മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം വിറങ്ങലിച്ച് നിൽക്കുന്ന ശ്രീലങ്കൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ലോകരാജ്യങ്ങൾ ഒരുമിച്ച് നിൽക്കണം. ശ്രീലങ്കൻ ജനതക്ക് സർവസഹായവുമെത്തിക്കാൻ കേന്ദ്രസർക്കാർ ആവശ്യമായ നടപടിയെടുക്കണമെന്നും മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ശ്രീലങ്കയിലെ ആക്രമണം: കേരള മുസ്‌ലിം ജമാഅത്ത് അപലപിച്ചു

Read more http://www.sirajlive.com/2019/04/21/365001.html

Leave a Reply