ഖത്മുൽ ബുഖാരി ഏപ്രിൽ 18ന് സഖാഫി കൗൺസിൽ ദേശീയ ക്യാമ്പ് ബുധനാഴ്ച

കാരന്തൂർ: സഖാഫീസ് സ്‌കോളേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഈ മാസം 17ന് ദേശീയ കൗൺസിൽ ക്യാമ്പ് മർകസിൽ നടക്കും. വ്യാഴാഴ്ച സമ്പൂർണ സഖാഫി സംഗമവും ഖത്മുൽ ബുഖാരിയും നടക്കും. ഖത്മുൽ ബുഖാരിയിൽ ദേശീയഅന്തർദേശീയ രംഗത്തെ പ്രമുഖ പണ്ഡിതർ പങ്കെടുക്കും.

മർകസ് സൈത്തൂൺ വാലിയിൽ വെച്ച് വൈകുന്നേരം നാലിന് ശൂറ യോഗവും ഏഴിന് ദേശീയ കൗൺസിൽ ക്യാമ്പും നടക്കും. വിവിധ സംസ്ഥാനങ്ങളിലെ സഖാഫി പ്രതിനിധികൾ, കേന്ദ്ര ശൂറാ അംഗങ്ങൾ, കേരളത്തിലെ ജില്ലാ തല കോ ഓർഡിനേറ്റർമാർ, ബാച്ചു തല ലീഡർമാർ എന്നിവർ പങ്കെടുക്കുന്ന കൗൺസിൽ ക്യാമ്പിൽ പുതിയ പ്രവർത്തന കാലത്തേക്കുള്ള കർമ്മ രേഖ രൂപപ്പെടുത്തും.

18ന് രാവിലെ ഒമ്പതിന് സമ്പൂർണ സഖാഫി സംഗമം ആരംഭിക്കും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തും. കട്ടിപ്പാറ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയിൽ എ പി മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘടനം ചെയ്യും. സി മുഹമ്മദ് ഫൈസി, ചെറുശോല അബ്ദുൽ ജലീൽ സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. പുതിയ കർമ്മ പദ്ധതി പ്രഖ്യാപനം ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരിയും സന്ദേശ പ്രഭാഷണം പേരോട് അബ്ദുർറഹ്മാൻ സഖാഫിയും നടത്തും. ഉച്ചക്ക് മൂന്നിന് മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഖത്മുൽ ബുഖാരി ആത്മീയ സമ്മേളനത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിക്കും.
ഇ സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് സൈനുൽ ആബിദ് ബാഫഖി തങ്ങൾ , സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ തുടങ്ങിയവർ വിവിധ വിഷയങ്ങൾക്ക് നേതൃത്വം നൽകും.

സയ്യിദ് ഹബീബ് തങ്ങൾ ചെരക്കാപറമ്പ് , സയ്യിദ് കെ പി എസ് തങ്ങൾ തലപ്പാറ ,സയ്യിദ് ത്വാഹാ തങ്ങൾ , സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, ഷിറിയ അലിക്കുഞ്ഞി മുസ്‌ലിയാർ,ബേക്കൽ ഇബ്‌റാഹീം മുസ്‌ലിയാർ, കൊമ്പം മുഹമ്മദ് മുസ്‌ലിയാർ , പി ഹസൻ മുസ്‌ലിയാർ വയനാട്, ഹംസ മുസ്‌ലിയാർ മഞ്ഞപ്പറ്റ, അബൂബക്കർ മുസ്‌ലിയാർ വേമ്പേനാട്, മുഖ് താർ ഹസ്‌റത്ത് , അബൂ ഹനീഫൽ ഫൈസി തെന്നല , മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, വി പി എം ഫൈസി വില്ല്യാപ്പള്ളി, ഡോ .ഹുസൈൻ സഖാഫി ചുള്ളിക്കോട് , കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ,മൊയ്തീൻ കുട്ടി ബാഖവി പൊന്മള, വണ്ടൂർ അബ്ദുൾറഹ്മാൻ ഫൈസി തുടങ്ങിയവർ സംബന്ധിക്കും

Leave a Reply

Your email address will not be published.