ഇമാം ബുഖാരി അവാർഡ് കോട്ടൂർ ഉസ്താദിന്

കൊണ്ടോട്ടി: ബുഖാരി മുപ്പതാം വാർഷിക അഞ്ചാം സനദ്‌ദാന സമ്മേളനത്തിന്റെ ഭാഗമായി സമ്മാനിക്കുന്ന മൂന്നാം ഇമാം ബുഖാരി അവാർഡിന് സമസ്ത കേന്ദ്ര മുശാവറ ട്രഷറർ കൂടിയായ താജുൽ മുഹഖിഖീൻ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ അർഹരായി.

സ്വഹീഹുൽ ബുഖാരിയുടെ തദ്‌രീസ് രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾക്കുള്ള ആദരമായാണ് അവാർഡ് നൽകുന്നത്. 2013ൽ ബുഖാരിയുടെ സിൽവർ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് നൽകിയ പ്രഥമ ഇമാം ബുഖാരി അവാർഡിന് സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദും 2016 ലെ ഇരുപത്തിയെട്ടാം വാർഷികത്തിൽ സമ്മാനിച്ച രണ്ടാം ഇമാം ബുഖാരി അവാർഡിന് റഈസുൽ ഉലമ സുലൈമാൻ ഉസ്താദും അർഹരായിരുന്നു. ഒരുലക്ഷം രൂപയും അംഗീകാര പത്രവുമടങ്ങുന്നതാണ് അവാർഡ്. 14ന് നടക്കുന്ന ബുഖാരിയുടെ മുപ്പതാം വാർഷിക സമ്മേളനത്തിന്റെ സമാപന വേദിയിൽ അവാർഡ് സമ്മാനിക്കും.

Read more http://www.sirajlive.com/2019/04/11/363312.html

Leave a Reply