ഗ്രാൻഡ് മുഫ്തി സ്വീകരണം വിജയിപ്പിക്കുക: സമസ്ത

കോഴിക്കോട്: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ട സുല്‍ത്താനുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് നാളെ കോഴിക്കോട്ട് ഒരുക്കുന്ന സ്വീകരണ സമ്മേളനം വന്‍ വിജയമാക്കണമെന്ന് സമസ്ത ജില്ലാ മുശാവറ ആഹ്വാനം ചെയ്തു.

പ്രമുഖരായ പണ്ഡിതശ്രേഷ്ഠര്‍ ഡല്‍ഹിയില്‍ സമ്മേളിച്ചു പ്രഖ്യാപിച്ച ഗ്രാന്‍ഡ് മുഫ്തി സ്ഥാനം കേരളത്തിലെ സുന്നീ പ്രസ്ഥാനത്തിനും അതിനു നായകത്വം വഹിക്കുന്ന കാന്തപുരത്തിനും ലഭിച്ച അംഗീകാരമാണെന്ന് മര്‍കസ് കോംപ്ലക്സ് അനക്സില്‍ നടന്ന ജില്ലാ മുശാവറ യോഗം വിലയിരുത്തി.

എ പി മുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. നേരത്തെ നടന്ന ജില്ലാ, താലൂക്ക് പണ്ഡിത ക്യാമ്പുകള്‍ വിലയിരുത്തി. ഏപ്രില്‍ 23ന് മര്‍കസില്‍ ഒരു ക്യാമ്പ് കൂടി സംഘടി പ്പിക്കാന്‍ തീരുമാനിച്ചു. നടത്തിപ്പിന് മലയമ്മ അബ്ദുല്ല സഖാഫി കണ്‍വീനറായി സമിതിയെ തിരഞ്ഞെടുത്തു.

എം അബ്ദുല്‍ ലത്വീഫ് മുസ്ലിയാര്‍, പി മൂസ ദാരിമി, വി പി എം ഫൈസി വി ല്ല്യാപള്ളി, ഹസൈനാര്‍ മുസ്ലിയാര്‍, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ മദനി, ഇസ്മാഈല്‍ സഖാഫി, സി എം യൂസുഫ് സഖാഫി, മല യമ്മ അബ്ദുല്ല സഖാഫി, കെ എം ബശീര്‍ സഖാഫി, അബ്ദുര്‍ റഹ്മാന്‍ ദാരിമി, നാസിര്‍ സഖാഫി, ഹംസ ഫൈസി, ജലീല്‍ സഅദി ചര്‍ച്ചയില്‍ പങ്കെടുത്തു. ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി സ്വാഗതവും ശൂക്കൂര്‍ സഖാഫി നന്ദിയും പറഞ്ഞു.

Leave a Reply